ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഇനി കോഹ്‍ലിയ്ക്ക് കീഴില്‍ കളിക്കും

വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കളിക്കാനായി ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് നായകന്‍ ആരോണ്‍ ഫിഞ്ച് എത്തുന്നു. 1 കോടിയുടെ അടിസ്ഥാന വിലയുള്ള താരത്തെ 4.40 കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു ലേലത്തില്‍ താരത്തിനായി ശ്രമിച്ച മറ്റൊരു ടീം.

കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിച്ച താരം 2018 സീസണിന് ശേഷം താരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

Previous articleകേരളത്തില്‍ മാത്രമല്ല ഉത്തപ്പ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിനൊപ്പം കളിക്കും
Next articleഫോമില്ലല്ലെങ്കിലും മാക്സ്‌വെല്ലിനായി ലേല യുദ്ധം