
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയത്തുടക്കം കുറിക്കുവാനുള്ള ആഗ്രഹവുമായി ബാംഗ്ലൂര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇതുവരെ നടന്ന മത്സരങ്ങളില്‍ ഒന്നൊഴികെ എല്ലാ മത്സരങ്ങളും ചേസിംഗ് ടീമാണ് വിജയിച്ചതെന്നുള്ളതാണ് കോഹ്ലിയെ തീരുമാനത്തിനു പ്രേരിപ്പിച്ചത്. മാറ്റങ്ങളൊന്നുമില്ലാതെ റോയല്‍ ചലഞ്ചേഴ്സ് ഇറങ്ങുമ്പോള്‍ ഒരു മാറ്റവുമായാണ് കിംഗ്സ് ഇലവന് പഞ്ചാബ് എത്തുന്നത്. ഡേവിഡ് മില്ലറിനു പകരം ആരോണ്‍ ഫിഞ്ച് ഇന്നത്തെ മത്സരത്തില്‍ കളിക്കും.
പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്, ആന്‍ഡ്രൂ ടൈ, മോഹിത് ശര്‍മ്മ, മുജീബ് ഉര് റഹ്മാന്
ബാംഗ്ലൂര്‍: ബ്രണ്ടന്‍ മക്കല്ലം, ക്വിന്റണ്‍ ഡിക്കോക്ക്, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, സര്‍ഫ്രാസ് ഖാന്, മന്ദീപ് സിംഗ്, ക്രിസ് വോക്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍വന്ത് ഖജ്രോലിയ, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial