പ്ലേ ഓഫ് മോഹങ്ങള്‍ക്ക് ജയം ആവശ്യം, സൺറൈസേഴ്സും ആര്‍സിബും നേര്‍ക്കുനേര്‍

Sports Correspondent

Srhrcb
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസി. പോയിന്റ് പട്ടികയിൽ 12 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്തും 10 പോയിന്റുള്ള സൺറൈസേഴ്സ് ആറാം സ്ഥാനത്തുമാണ്.

മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഈ മത്സരത്തിനിറങ്ങുന്നത്.  രണ്ട് മാറ്റങ്ങളാണ് സൺറൈസേഴ്സ് നിരയിലുള്ളത്. ഷോൺ അബോട്ടും ശ്രേയസ്സ് ഗോപാലും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ഫസൽഹഖ് ഫറൂഖിയും ജഗദീഷ സുചിതും ടീമിലേക്ക് എത്തുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood

സൺറൈസേഴ്സ് ഹൈദ്രാബാദ്:: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Kartik Tyagi, Bhuvneshwar Kumar, Fazalhaq Farooqi, Umran Malik