ചെന്നൈക്കെതിരെ പൊരുതി പാർഥിവ് പട്ടേൽ, റോയൽ ചലഞ്ചേഴ്‌സ് ഭേദപ്പെട്ട നിലയിൽ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം പുരോഗമിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 161 നേടി. ബാംഗ്ലൂർ നിരയിൽ പൊരുതി നില്ക്കാൻ ശ്രമിച്ചത് പാർഥിവ് പട്ടേൽ(53) മാത്രമാണ്. ടോസ് നേടി ആർസിബിയെ ബാറ്റിങിനയച്ച ചെന്നൈ തന്ത്രം ഫലിച്ചെന്നു വേണം കരുതാൻ.

9 റണ്‍സിനു ആർസിബി ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ പറഞ്ഞയക്കാൻ ചെന്നൈക്ക് സാധിച്ചു. മൊയീന്‍ അലി (26), എബിഡി (25), അക്ഷദീപ് നാഥ് (24) എന്നിവരാണ് ചെറുത്ത് നില്പിനായെങ്കിലും ശ്രമിച്ചത്. ദീപക് ചഹാറും ജഡേജയും ബ്രാവോയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇമ്രാൻ താഹിർ ഒരു വിക്കറ്റും നേടി.

Advertisement