മികവ് കാട്ടി ജഡേജയും ഹര്‍ഭജനും, തകര്‍ന്നടിഞ്ഞ് ബാംഗ്ലൂര്‍ ബാറ്റിംഗ് നിര

- Advertisement -

ചെന്നൈയുടെ ബൗളിംഗ് കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ബാംഗ്ലൂര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 127/9 എന്ന സ്കോറിനു എറിഞ്ഞിടുകയായിരുന്നു. പാര്‍ത്ഥിവ് പട്ടേല്‍ നേടിയ അര്‍ദ്ധ ശതകം(53) മാത്രമാണ് ബാംഗ്ലൂര്‍ നിരയിലെ ശ്രദ്ധേയമായ പ്രകടനം. ടിം സൗത്തി പുറത്താകാതെ അവസാന ഓവറുകളില്‍ നേടിയ 36 റണ്‍സാണ് ബാംഗ്ലൂരിനെ 127 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഒമ്പതാം വിക്കറ്റില്‍ ടിം സൗത്തി-സിറാജ് കൂട്ടുകെട്ട് 38 റണ്‍സാണ് നേടിയത്. അതില്‍ മൂന്ന് റണ്‍സ് മാത്രമാണ് സിറാജിന്റെ സംഭാവന.

രവീന്ദ്ര ജഡേജയാണ് ചെന്നൈ ബൗളര്‍മാരില്‍ ഏറ്റവുമധികം പ്രഭാവമുണ്ടാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ട ജഡേജ ബൗളിംഗിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി വിരാട് കോഹ്‍ലി, മന്‍ദീപ് സിംഗ്, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ നേടിയത്.

ഹര്‍ഭജന്‍ സിംഗിനു 2 വിക്കറ്റ് ലഭിച്ചു. 4 ഓവറില്‍ 22 റണ്‍സ് മാത്രമാണ് ഹര്‍ഭജന്‍ വഴങ്ങിയത്. ഡേവിഡ് വില്ലി, ലുംഗിസാനി ഗിഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement