റോയൽ ചലഞ്ചേഴ്സിന്റെ വിക്കറ്റ് വേട്ടയിലെ റെക്കോർഡ് ഇനി ചാഹലിന്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയ്ക്കാരനായി യുസ്വേന്ദ്ര ചാഹൽ. ഇന്ന് രാജ്സ്ഥാനെതിരായ മത്സരത്തിൽ ഷോർട്ടിന്റെയും സ്റ്റോക്സിന്റെയും വിക്കറ്റുകൾ എടുത്തതോടെയാണ് ചാഹൽ ബെംഗളൂരുവിന്റെ ഏറ്റവും മികച്ച ബോളറായി മാറിയത്. ഇന്നത്തെ വിക്കറ്റുകളോടെ 73 വിക്കറ്റായി ചാഹലിന്.

72 വിക്കറ്റുണ്ടായിരുന്ന വിനയ് കുമാറിനെയാണ് ചാഹൽ മറികടന്നത്. 2014 മുതൽ ബാംഗ്ലൂർ ടീമിനൊപ്പം ഉള്ള താരമാണ് ചാഹൽ.

ബെംഗളൂരുവിന്റെ മികച്ച വിക്കറ്റ് വേട്ടക്കാർ;

ചാഹൽ – 73
വിനയ് കുമാർ – 72
സഹീർ ഖാൻ – 49
അരവിന്ദ് – 45
അനിൽ കുംബ്ലെ – 45
സ്റ്റാർക്ക് – 34

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരിയിൽ ഇന്ന് ഫൈനൽ
Next articleസഞ്ജു സിക്സര്‍ സാംസണ്‍, മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്