റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് മാർച്ച് 21ന് തുടങ്ങും

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാർച്ച് 21ന് പരിശീലനം ആരംഭിക്കും. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സൺ ആണ് പരിശീലനം ആരംഭിക്കുന്ന തിയ്യതി പ്രഖ്യാപിച്ചത്. ദേശീയ-അന്തർദേശീയ താരങ്ങൾ ആ സമയത്തിന് മുൻപ് ടീമിനൊപ്പം ചേരാൻ കഴിയുമെന്നും മൈക്ക് ഹെസ്സൺ പറഞ്ഞു.

മാർച്ച് 29ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മാർച്ച് 31ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. കഴിഞ്ഞ തവണ ഐ.പി.എല്ലിൽ ഏറ്റവും അവസാന സ്ഥാനത്താണ് ബാംഗ്ലൂർ സീസൺ അവസാനിപ്പിച്ചത്. അതിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിച്ചാണ് ബാംഗ്ലൂർ ഈ സീസണിൽ ഇറങ്ങുക. നേരത്തെ 2017ലും ബാംഗ്ലൂർ ഏറ്റവും അവസാന സ്ഥാനത്തായാണ് സീസൺ അവസാനിപ്പിച്ചത്.