ഐപിഎല്ലിൽ സിക്സടിച്ച് ചരിത്രമെഴുതി റോയൽ ചലഞ്ചേഴ്‌സിന്റെ എബിഡി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സടിച്ച് ചരിത്രമെഴുതി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് എബിഡി ഈ അത്യപൂർവമായ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ 200 സിക്‌സറുകൾ നേടുന്ന രണ്ടാമത്തെ താരമാണ് എബി ഡിവില്ലിയേഴ്‌സ്.

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിലാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ഇപ്പോൾ മുന്നൂറിലേറെ സിക്‌സറുകൾ ഐപിഎല്ലിൽ പവലിയനിലേക്ക് പറത്തിക്കഴിഞ്ഞു ഗെയിൽ. 149 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം എബിഡി സ്വന്തമാക്കിയത്. തൊട്ടു പിന്നാലെ തന്നെ ക്യാപ്റ്റൻ കൂൾ ധോണിയുണ്ട് (196).

Advertisement