റായിഡുവിന്റെ പ്രകടനം സംതൃപ്തി നല്‍കുന്നു: എം.എസ്.കെ പ്രസാദ്

- Advertisement -

അമ്പാട്ടി റായിഡുവിന്റെ പ്രകടനം ഏറെ സംതൃപ്തി നല്‍കുന്നുവെന്ന് പറഞ്ഞ് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഐപിഎലിലെ മികച്ച പ്രകടനം അമ്പാട്ടി റായിഡുവിനു ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നല്‍കിയിരുന്നു. ഐപിഎലിലെ പ്രകടനം ഇന്ത്യന്‍ ടീമിനു വേണ്ടിയും റായിഡുവിനു നേടാനാകുമെന്നാണ് പ്രസാദ് പ്രത്യാശ പ്രകടിപ്പിച്ചത്. ടി20 ഫോര്‍മാറ്റിലാണ് ഇപ്പോള്‍ റായിഡു മികവ് പുലര്‍ത്തുന്നതെങ്കിലും ഇംഗ്ലണ്ടിലേക്കുള്ള ഏകദിന ടീമിലാണ് അമ്പാട്ടി റായിഡുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement