ബാറ്റിംഗ് ഓര്‍ഡറും ബൗളിംഗ് റോട്ടേഷനും പ്രധാനം: അശ്വിന്‍

- Advertisement -

ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശരിയായി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അഭിപ്രായപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓരോ മത്സര സാഹചര്യങ്ങള്‍ക്കനുസരിച്ച് ശരിയായ ബാറ്റിംഗ് ഓര്‍ഡര്‍ രണ്ടെത്തുകയും ബൗളര്‍മാരുടെ റോട്ടേഷന്‍ ശരിയായി ചെയ്യുക എന്നതുമാണ് അവയെന്നാണ് എന്റെ വിശ്വാസമെന്ന് അശ്വിന്‍ പറഞ്ഞു. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള വിജയത്തിനു ശേഷമാണ് രവിചന്ദ്രന്‍ അശ്വിന്‍ തന്റെ അഭിപ്രായം പറഞ്ഞത്.

ഏറെയൊന്നും പ്രതീക്ഷിക്കാതെയാണ് താന്‍ മത്സരങ്ങളെ സമീപിക്കുന്നതെന്ന് അശ്വിന്‍ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങള്‍ക്ക് മത്സരങ്ങളില്ലായിരുന്നു അതിനു ശേഷം കളിച്ച മത്സരം വിജയിക്കാനുമായില്ല അതിന്റെ ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാല്‍ രണ്ട് പോയിന്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അശ്വിന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement