റായിഡുവിനെ ഓപ്പണറാക്കുക എന്നത് നേരത്തെ തീരുമാനിച്ച കാര്യം: ധോണി

- Advertisement -

അമ്പാട്ടി റായിഡുവിനെ ഓപ്പണര്‍ സ്ഥാനത്ത് ഇറക്കുമെന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേരത്തെ തീരുമാനിച്ച കാര്യമെന്ന് അറിയിച്ച് എംഎസ് ധോണി. ഞാന്‍ ഏറെ ഉയര്‍ന്ന ബാറ്റ്സ്മാനായി വിലയിരുത്തുന്ന താരമാണ് റായിഡു. പേസ് ബൗളിംഗിനെയും സ്പിന്‍ ബൗളിംഗിനെയും ഒരു പോലെ നേരിടുവാന്‍ കഴിയുന്ന താരമാണ് അമ്പാട്ടി റായിഡു. പവര്‍ പ്ലേയില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് ബാറ്റ്സ്മാന്മാരുടെ ദൗര്‍ബല്യങ്ങള്‍ മുതലാക്കുവാന്‍ ടീമുകള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അമ്പാട്ടി റായിഡു അതിനുള്ള ഉത്തരമാണ്. സ്പിന്നിനെയും പേസ് ബൗളിംഗിനെയും ഒരു പോലെ നേരിടുവാന്‍ കഴിയുന്ന താരമെന്ന നിലയില്‍ റായിഡുവിനെ ഓപ്പണിംഗില്‍ ഇറക്കിയത് ചെന്നൈയ്ക്ക് ഗുണം ചെയ്തുവെന്നും ധോണി പറഞ്ഞു.

ഐപിഎല്‍ റണ്‍സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അമ്പാട്ടി റായിഡു. സണ്‍റൈസേഴ്സിനെതിരെ തന്റെ കന്നി ഐപിഎല്‍ ശതകവും താരം ഇന്നലത്തെ മത്സരത്തില്‍ നേടിയിരുന്നു. കേധാര്‍ ജാഥവ് ഫിറ്റായിരുന്നേല്‍ താരം നാലാമതോ അഞ്ചാമതോ ഇറക്കി റായിഡുവിനെ ഓപ്പണര്‍ ആക്കുക എന്നത് ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് ഞാനെടുത്ത തീരുമാനമാണെന്നാണ് ധോണി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement