ഏതു ടീമിനെയും തോല്പിക്കാനുള്ള കഴിവ് സൺ റൈസേഴ്‌സിന് ഉണ്ടെന്ന് റഷിദ് ഖാൻ

Rashidkhan
- Advertisement -

കൊൽക്കത്തയ്ക്ക് എതിരായ ആദ്യ മത്സരം പരാജയപ്പെട്ടു എങ്കിലും സൺ റൈസേഴ്‌സ് ഹൈദരാബാദ് മികച്ച ആത്മവിശ്വാസത്തിൽ ആണ് ഈ സീസൺ നോക്കി കാണുന്നത് എന്ന് അഫ്ഗാൻ താരം റഷിദ് ഖാൻ പറഞ്ഞു. ഏതു ടീമിനെയും തോല്പിക്കാനുള്ള കഴിവ് സൺ റൈസേഴ്‌സ് ഹൈദരബാദിനുണ്ട് എന്ന് താരം പറഞ്ഞു. അത്ര മികച്ച സ്ക്വാഡാണ് ഹൈദരബാദിനുള്ളത്. എല്ലാ മേഖലയിലും മികവുള്ള താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. അദ്ദേഹം പറഞ്ഞു.

ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് 10 റൺസിനായിരുന്നു സൺ റൈസേഴ്‌സ് പരാജയപ്പെട്ടത്. എന്നാൽ അന്ന് ടീം നന്നായി ബാറ്റും ബൗളും ചെയ്‌തു എന്ന് റാഷിദ് പറഞ്ഞു.തങ്ങളുടെ നൂറു ശതമാനം ടീം നൽകി. അത് ആദ്യ മത്സരം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മത്സരത്തിൽ ആർ സി ബിയെ ആണ് സൺ റൈസേഴ്‌സ് നേരിടേണ്ടത്.

Advertisement