
മൊഹാലിയില്‍ ഗെയില്‍ കൊടുങ്കാറ്റാഞ്ഞടിച്ചപ്പോള് അടികൊണ്ട് തളര്‍ന്ന് റഷീദ് ഖാന്. തന്റെ ആദ്യ രണ്ടോവറില്‍ 1 വിക്കറ്റ് നേടി 15 റണ്‍സുമായി നിന്ന റഷീദ് ഖാന് എറിഞ്ഞ പതിനാലാം ഓവറില്‍ 4 സിക്സുകളാണ് ക്രിസ് ഗെയില്‍ അടിച്ചെടുത്തത്. ആദ്യ പന്തില്‍ കരുണ്‍ നായര്‍ സിംഗിള്‍ എടുത്ത് കൊടുത്ത ശേഷം പിന്നീടുള്ള നാല് പന്തുകളും സിക്സ് പറത്തുകയായിരുന്നു ഗെയില്‍.
അവസാന പന്തില്‍ ഗെയില്‍ ഡബിള്‍ ഓടിയതോെ റഷീദ് ഖാന് 27 റണ്‍സാണ് ഓവറില്‍ വഴങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial