റഷീദ് ഖാന്‍ ചാമ്പ്യന്‍ ബൗളര്‍, തിരിച്ച് വരും:കെയിന്‍ വില്യംസണ്‍

- Advertisement -

ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലും ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിലും തന്റെ ബൗളിംഗ് മികവ് കൊണ്ട് ശ്രദ്ധേയമായ താരമാണ് അഫ്ഗാന്‍ യുവതാരം റഷീദ് ഖാന്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്റെ ബൗളിംഗ് മികവ് പുറത്തെടുത്ത റഷീദ് ഖാന് ഈ സീസണില്‍ കാര്യമായ ഒരു പ്രഭാവമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. സണ്‍റൈസേഴ്സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റഷീദ് ഖാന്‍ വളരെയധികം റണ്‍സാണ് വഴങ്ങിയത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 55 റണ്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 49 റണ്‍സുമാണ് താരത്തിനെതിരെ ടീമുകള്‍ അടിച്ചെടുത്തത്.

റഷീദ് ഖാന്‍ ഒരു ലോകോത്തര ബൗളറാണ്. ടി20യില്‍ ബൗളര്‍മാര്‍ക്ക് ബാറ്റ്സ്മാന്മാരുടെ പ്രഹരശേഷിയില്‍ നിന്ന് അധിക കാലം രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല എന്നത് പരമ സത്യമാണ്. ഏത് ബൗളറെയും അടിച്ച് പറത്തുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കും. ഈ കളിയുടെ ഘടന തന്നെ അപ്രകാരമാണ്. എന്നാല്‍ റഷീദിനെ പോലുള്ള ചാമ്പ്യന്‍ ബൗളര്‍മാര്‍ ഇത്തരം തിരിച്ചടികളില്‍ നിന്ന് തിരികെ വന്ന് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തീര്‍ച്ചയാണെ്. ഇത്തരം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് റഷീദ് ഖാന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement