വിക്കറ്റ് ലഭിച്ചാലും ഇല്ലെങ്കിലും റണ്‍സ് വിട്ട് നല്‍കാതെ പന്തെറിയുക എന്നതായിരുന്നു തന്റെ ലക്ഷ്യം – റഷീദ് ഖാന്‍

Rashidkhan

ഈ സീസണ്‍ ഐപിഎലിലെ ഏറ്റവും മികച്ച സ്പെല്ലാണ് ഇന്നലെ റഷീദ് ഖാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്തെടുത്തത്. തന്റെ നാലോവറില്‍ 17 ഡോട്ട് ബോളുകള്‍ ഉള്‍പ്പെടെ 7 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് താരം നേടിയത്. വിക്കറ്റില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും തന്റെ പ്രകടനത്തെക്കാളുപരി ടീമിന്റെ വിജയത്തിലാണ് കൂടുതല്‍ സന്തോഷമെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ശരിയായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞാല്‍ മികവ് പുലര്‍ത്താനാകുന്ന പിച്ചായിരുന്നു ഇതെന്നും താന്‍ വിക്കറ്റിനെക്കാള്‍ റണ്‍സ് വിട്ട് നല്‍കാതെ പനെറിയുവാനാണ് ശ്രമിച്ചതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. ഡോട്ട് ബോളുകള്‍ കൂടുതല്‍ എറിയുവാനായാല്‍ തനിക്ക് വിക്കറ്റ് നേടാനാകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും റഷീദ് വ്യക്തമാക്കി.

Previous articleഇന്ത്യൻ ടീം നവംബർ 12ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും, ഫിക്സ്ചറുകൾ ഓദ്യോഗികമായി
Next articleകൗട്ടീനോക്ക് പകരം പക്വേറ്റ ബ്രസീൽ സ്ക്വാഡിൽ