രാജസ്ഥാൻ റോയസൽസിന്റെ തുടക്കം തകർച്ചയോടെ, സഞ്ജുവിന് വീണ്ടും നിരാശ

Chahal Ranju Samson Rcb Rajasthan Ipl
Photo:Twitter/@IPL
- Advertisement -

റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന്റെ തുടക്കം തകർച്ചയോടെ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് അവസാന വിവരം ലഭിക്കുമ്പോൾ 8 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായണ്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ സഞ്ജു സാംസൺ വെറും 3 റൺസ് എടുത്ത് ചഹാലിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

12 പന്തിൽ 22 റൺസ് എടുത്ത ജോസ് ബട്ലറുടെയും 5 പന്തിൽ 5 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന്റേയും വിക്കറ്റുകൾ രാജസ്ഥാൻ റോയൽസിന് നഷ്ടമായി. റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി ഇസുരു ഉദന, നവദീപ് സെയ്നി, ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement