അഞ്ച് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയില്‍ തിരികെ എത്തുവാന്‍ കൊല്‍ക്കത്ത, അവസാന സ്ഥാനം ഒഴിവാക്കുവാന്‍ രാജസ്ഥാന്‍

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ മത്സരത്തിനു ശേഷം ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും മടങ്ങുമെന്നതിനാല്‍ ഇന്ന് ജയിക്കേണ്ടത് രാജസ്ഥാന് ഏറെ അനിവാര്യമാണ്. അതേ സമയം അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആത്മവിശ്വാസം തകര്‍ന്ന കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ തന്നെ ഇന്നത്തെ മത്സരത്തെ ആശ്രയിച്ചിരിക്കും.

രണ്ട് മാറ്റങ്ങളാണ് കൊല്‍ക്കത്ത നിരയിലുള്ളത്. പ്രസിദ്ധ് കൃഷ്ണയും കാര്‍ലോസ് ബ്രാത്‍വൈറ്റും ടീമിലേക്ക് എത്തുമ്പോള്‍ ഹാരി ഗുര്‍ണേയും കെസി കരിയപ്പയും ടീമിനു പുറത്ത് പോകുന്നു. അതേ സമയം രാജസ്ഥാനായി ഒഷെയ്ന്‍ തോമസ് തന്റെ ഐപിഎല്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ആഷ്ടണ്‍ ടര്‍ണര്‍ ടീമിനു പുറത്ത് പോകുന്നു. ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്ക് പകരം വരുണ്‍ ആരോണ്‍ ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, ശുഭ്മന്‍ ഗില്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, റിങ്കു സിംഗ്, ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, പിയൂഷ് ചൗള, യാര പൃഥ്വിരാജ്, പ്രസിദ്ധ് കൃഷ്ണ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, റിയാന്‍ പരാഗ്, സ്റ്റുവര്‍ട് ബിന്നി, ശ്രേയസ്സ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയ്ദേവ് ഉനഡ്ക്ട്, ഒഷെയ്ന്‍ തോമസ്, വരുണ്‍ ആരോണ്‍

Advertisement