നിര്‍ബന്ധിത മാറ്റങ്ങളുമായി രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും, മാറ്റങ്ങളില്ലാതെ ബാംഗ്ലൂര്‍

- Advertisement -

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ റോയല്‍സ്. മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ മൂന്ന് നിര്‍ബന്ധിത മാറ്റങ്ങളുമായാണ് ടീം ഇറങ്ങുന്നത്. ബെന്‍ ലൗഗ്ലന്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ശ്രേയസ്സ് ഗോപാല്‍ എന്നിവരാണ് ടീമിലേക്ക് എത്തുന്നത്. അതേ സമയം വിജയത്തുടര്‍ച്ച ലക്ഷ്യമാക്കി ബാംഗ്ലൂര്‍ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

രാജസ്ഥാൻ റോയൽസ് : രാഹുല്‍ ത്രിപാഠി, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍, സ്റ്റുവര്‍ട് ബിന്നി, ജയ്ദേവ് ഉനഡ്കട്, ഇഷ് സോധി, ബെന്‍ ലൗഗ്ലിന്‍

ബാംഗ്ലൂര്‍: വിരാട് കോഹ്‍ലി, പാര്‍ത്ഥിവ് പട്ടേല്‍, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, മന്‍ദീപ് സിംഗ്, സര്‍ഫ്രാസ് ഖാന്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement