രാജസ്ഥാന്‍ തന്നെ തിരഞ്ഞെടുത്തത് വഴി വലിയ റിസ്കാണ് എടുത്തത്, ടീമിനോട് എന്നും കടപ്പെട്ടിരിക്കും

- Advertisement -

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടി20 ലീഗായി വിലയിരുത്തുന്ന ഐപിഎലില്‍ തനിക്ക് കളിയ്ക്കുവാന്‍ അവസരം നല്‍കിയ രാജസ്ഥാന്‍ റോയല്‍സ് വലിയൊരു റിസ്കാണ് എടുത്തതെന്ന് പറഞ്ഞ് ടീമിലെ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍. ഈയടുത്ത് ഇംഗ്ലണ്ട് ടീമിലേക്ക് സ്ഥാനം ലഭിച്ച താരത്തിനു സീസണുകള്‍ക്ക് മുമ്പ് അവസരം നല്‍കുവാന്‍ തീരുമാനിച്ച ഫ്രാഞ്ചൈസി മാനേജ്മെന്റ് തീരൂമാനത്തോട് താന്‍ എന്നും കടപ്പെട്ടിരിക്കുമെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പറയുന്നത്.

ഈ സീസണിലെ തങ്ങളുടെ മത്സരങ്ങള്‍ കളിച്ച് ഇംഗ്ലണ്ട് ടീമിനു വേണ്ടി കളിയ്ക്കുവാന്‍ താരങ്ങള്‍ മടങ്ങുന്നതിനിടെയാണ് ഫ്രാഞ്ചൈസിയോടുള്ള തന്റെ കൂറ് ജോഫ്ര വെളിപ്പെടുത്തിയത്. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത ഘട്ടത്തിലാണ് ടീം തനിക്ക് അവസരം തന്നത്. അത് വളരെ വലിയൊരു റിസ്കാണ്. അതിനോട് താന്‍ എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ജോഫ്ര പറഞ്ഞു.

Advertisement