കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങി രാജസ്ഥാന്‍ റോയല്‍സ്

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 64 റണ്‍സിന്റെ തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഷെയിന്‍ വാട്സണ്‍ 106 റണ്‍സ് നേടിയ മത്സരത്തില്‍ രാജസ്ഥാന് ചെന്നൈ 205 റണ്‍സ് വിജയലക്ഷ്യമാണ് നല്‍കിയത്. ഷോര്‍ട്ടിനു പകരം ക്ലാസെനെ ഓപ്പണിംഗില്‍ പരീക്ഷിച്ച രാജസ്ഥാനു തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

കൃതമായ ഇടവേളകളില്‍ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മത്സരത്തില്‍ 45 റണ്‍സ് നേടിയ സ്റ്റോക്സും ജോസ് ബട്‍ലറും(22) ക്രീസില്‍ നിന്നപ്പോള്‍ മാത്രമാണ് റണ്‍സ് നേടുവാന്‍ രാജസ്ഥാന്‍ റോയല്‍സിനായത്. 18.3 ഓവറില്‍ 140 റണ്‍സിനു ചെന്നൈ രാജസ്ഥാനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

ശര്‍ദ്ധുല്‍ താക്കൂറും ദീപക് ചഹാറും എറിഞ്ഞ ആദ്യ സ്പെല്‍ മുതല്‍ ചെന്നൈ തന്നെയാണ് ഇന്നിംഗ്സില്‍ പിടിമുറുക്കിയത്. ഇമ്രാന്‍ താഹിര്‍ മാത്രമാണ് കൂട്ടത്തില്‍ റണ്‍സ് അധികം വഴങ്ങിയ ബൗളര്‍. 4 ഓവറില്‍ 44 റണ്‍സാണ് താഹിര്‍ വഴങ്ങിയത്. കരണ്‍ ശര്‍മ്മ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ടും താഹിര്‍, ഷെയിന്‍ വാട്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement