രഹാനെ തെറിച്ചു, രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

- Advertisement -

ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണിലെ മോശം പ്രകടനം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു. മോശം പ്രകടനവുമായി കിതയ്ക്കുന്ന രാജസ്ഥാൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ നായക പദവിയാണ് നഷ്ടമായത്. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയൽസിനെ നയിക്കുന്നത് സ്റ്റീവ് സ്മിത്താണ്. നിലവിൽ ഏഴാം സ്ഥാനത്താണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്.

കിരീട പ്രതീക്ഷയുമായി ഇറങ്ങിയ റോയൽസിന് ആദ്യ 6 മത്സരങ്ങളിൽ വമ്പൻ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രഹാനെ നയിച്ച എട്ടു മത്സരങ്ങളിൽ 6 തോൽവി ഏറ്റു വാങ്ങിയപ്പോൾ 2 ജയം മാത്രമാണുള്ളത്. പന്ത് ചുരണ്ടാൽ വിവാദത്തിനു ശേഷം ആദ്യമായാണ് ആസ്ടേലിയൻ മുൻ ക്യാപ്റ്റൻ നായക സ്ഥാനം ഏറ്റെടുക്കുന്നത്.

നായകസ്ഥാനത് നിന്നും രണ്ടു വർഷത്തെ വിലക്കാണ് സ്മിത്തിന് ആസ്‌ട്രേലിയയിൽ ഏറ്റുവാങ്ങേണ്ടി വന്നത്. ഡേവിഡ് വാണർക്കൊപ്പം ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തെ വിലക്കും സ്മിത്ത് നേരിട്ടിരുന്നു. 2017 ൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ സ്മിത്ത് ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു.

Advertisement