ക്ലാസ്സെന്‍ സ്മിത്തിനു പകരക്കാരന്‍

സ്റ്റീവ് സ്മിത്തിനു പകരം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെയിന്‍റിച്ച് ക്ലാസ്സെനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. നേരത്തെ രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരികെ ഐപിഎലിലേക്ക് എത്തുന്ന രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിനെ മാത്രമാണ് ലേലത്തില്‍ നിലനിര്‍ത്തിയത്. പ്രതീക്ഷിച്ച പോലെ സ്മിത്തിനെ ക്യാപ്റ്റനാക്കി നിയമിച്ചുവെങ്കിലും പ്രതീക്ഷകളെല്ലാം തന്നെ കേപ് ടൗണിലെ പന്തില്‍ കൃത്രിമം കാണിക്കല്‍ വിവാദത്തോടെ തകിടം മറിഞ്ഞു.

സ്മിത്തിനെയും വാര്‍ണറെയും ഐപിഎലില്‍ നിന്ന് ബിസിസിഐ വിലക്കിയതോടെ പുതിയ താരങ്ങളെ സ്വന്തമാക്കേണ്ട ഗതിയിലാവുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും. ഹൈദ്രാബാദ് ഇംഗ്ലീഷ് താരം അലക്സ് ഹെയില്‍സിനെ സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ക്ലാസ്സെനെ ടീമിലെത്തിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.

സണ്‍റൈസേഴ്സിനെതിരെ ഹൈദ്രാബാദില്‍ ഏപ്രില്‍ 9നാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാജ്യസഭ വേതനം പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് സച്ചിൻ
Next articleവേഗത കുറഞ്ഞ അര്‍ദ്ധ ശതകവുമായി ഡീന്‍ എല്‍ഗാര്‍