സഞ്ജു സാംസൺ അടിക്കുന്നതെല്ലാം സിക്സ് ആവുമെന്ന് തോന്നി : സ്റ്റീവ് സ്മിത്ത്

Sanju Samson Steve Smith Rajasthan Royals Ipl
Photo: Twitter/@IPL

രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ അടിക്കുന്ന പന്തുകൾ എല്ലാം സിക്സ് ആവുമെന്ന് തോന്നിയെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെ പറ്റി സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 32 പന്തിൽ 74 റൺസ് എടുത്ത സഞ്ജു സാംസന്റെ മികവിൽ രാജസ്ഥാൻ റോയൽസ് 16 റൺസിന് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു.

സഞ്ജുവിന്റെ ഇന്നിങ്സിൽ 9 സിക്സുകളും ഉണ്ടായിരുന്നു. മത്സരത്തിൽ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. തനിക്ക് സഞ്ജുവിന് സ്ട്രൈക്ക് കൊടുക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നെന്നും അത് സഞ്ജുവിന് ഒരുപാട് ആത്മവിശ്വാസം നൽകുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. രാജസ്ഥാൻ ഇന്നിങ്സിന്റെ അവസാനം ഇറങ്ങി 8 പന്തിൽ 27 റൺസ് എടുത്ത ജോഫ്ര ആർച്ചറുടെ പ്രകടനത്തെയും സ്റ്റീവ് സ്മിത്ത് പുകഴ്ത്തി.

Previous articleഇന്ത്യയിൽ നടക്കേണ്ട U-17 ലോകകപ്പ് വീണ്ടും മാറ്റിവെക്കും!
Next articleപരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയം – എംഎസ് ധോണി