ബുക്ക് മൈ ഷോ രാജസ്ഥാന്‍ റോയല്‍സിന്റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍

ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയെ തങ്ങളുടെ ടിക്കറ്റിംഗ് പാര്‍ട്ണര്‍ ആയി പ്രഖ്യാപിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 11നു ആരംഭിക്കുന്ന ആദ്യ ഹോം മത്സരം മുതലുള്ള ടീമിന്റെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ സൈറ്റില്‍ ലഭ്യമായിട്ടുണ്ട്. ഈ നീക്കം വഴി ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങുന്നത് വളരെ എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യ മത്സരത്തില്‍ 20000ത്തിലധികം ടിക്കറ്റുകളാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. 500 രൂപ മുതല്‍ 15000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ സൈറ്റ് വഴി ലഭ്യം. ബുക്ക് മൈ ഷോയുടെ ഔദ്യോഗിക എഫ്ബി പേജ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകളാണ് ലഭ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅലക്സ് സാൻഡ്രോയ്ക്കും പരിക്ക്, ഇസ്മായിലി ബ്രസീൽ ടീമിൽ
Next articleജെയിംസ് പാറ്റിന്‍സണ്‍ ഹീറ്റില്‍, ഔദ്യോഗിക പ്രഖ്യാപനമെത്തി