ബംഗ്ലാദേശില്‍ അക്കാഡമി ആരംഭിക്കുവാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ റോയല്‍സ്

ബംഗ്ലാദേശില്‍ തങ്ങളുടെ ക്രിക്കറ്റ് അക്കാഡമി ആരംഭിക്കുവാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സ് ചെയര്‍മാന്‍ രഞ്ജിത്ത് ബാര്‍ത്താക്കൂര്‍ ആണ് ഈ വിവരം അറിയിച്ചത്. ധാക്കയിലെ ഷേര്‍-ഇ-ബംഗള ദേശീയ സ്റ്റേഡിയം സന്ദര്‍ശിച്ച രഞ്ജിത്തും മറ്റു രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി അംഗങ്ങളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഒപ്പിടുന്നതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

ബംഗ്ലാദേശിലെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അവിടെ നിന്ന് ഐപിഎലിലേക്കുള്ള സ്കൗട്ടിംഗ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശില് ‍അക്കാഡമി ആരംഭിക്കുന്നതിനെക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ചിന്തിച്ച് വരുന്നതെന്ന് രഞ്ജിത്ത് വ്യക്തമാക്കി.

Previous articleപുരുഷ ടീമിന് വിജയം, വനിതകള്‍ക്ക് പരാജയം
Next articleഹാംഷയറുമായി കരാറിലെത്തി മുഹമ്മദ് അബ്ബാസ്