രാജസ്ഥാൻ റോയൽസ് വിൽപനയ്ക്ക്, സ്വന്തമാക്കാൻ ഒരുങ്ങി വ്യവസായ പ്രമുഖർ

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചെസിയായ രാജസ്ഥാൻ റോയൽസിന്റെ പകുതി ഉടമസ്ഥത വിൽപനയ്ക്ക്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം എഡിഷൻ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നാടകീയമായ നീക്കങ്ങൾ രാജസ്ഥാൻ റോയൽസ് നടത്തുന്നത്. ടീമിന്റെ സാമ്പത്തിക ഭദ്രത മുൻനിർത്തിയാണ് വിൽപ്പനയ്ക്കായുള്ള ശ്രമം എന്നറിയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ എഡിഷനിൽ കിരീടം ഉയർത്തിയത് രാജസ്ഥാൻ റോയൽസാണ്.

നിരവധി വ്യവസായ പ്രമുഖരാണ് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്, മുൻ ഐപിഎൽ ടീമായിരുന്ന റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക ആണ് രാജസ്ഥാനിലെ പകുതി ഓഹരികൾ വാങ്ങാൻ മുൻപന്തിയിൽ നിൽക്കുന്നത്. വാതുവെപ്പ് വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നി ടീമുകളെ വിലക്കിയപ്പോളാണ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടു വർഷത്തേക്ക് പങ്കെടുത്തത്.