ഹല്ലാ ബോല്‍ വിളികളുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ഗാനം

രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ഗാനമായ ഹല്ലാ ബോലിന്റെ പുതിയ പതിപ്പിറങ്ങി. വീണ്ടും ഹല്ലാ ബോല്‍ എന്ന അര്‍ത്ഥം വരുന്ന “ഫിര്‍ ഹല്ലാ ബോല്‍” എന്ന് നാമം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇള അരുണ്‍ ആണ്. തങ്ങളെ വീണ്ടും ഐപിഎലില്‍ കാണുവാനായി കാത്തിരുന്ന എല്ലാ ആരാധകര്‍ക്കും വേണ്ടിയാണ് ഈ ഗാനം സമര്‍പ്പിക്കുന്നതെന്നാണ് ടീം ഉടമകള്‍ അറിയിച്ചത്. താഴെ നല്‍കിയിരിക്കുന്ന ട്വിറ്റര്‍ ലിങ്കില്‍ വീഡിയോ വീക്ഷിക്കാവുന്നതാണ്.

ജയ്പൂരില്‍ നടന്ന ചടങ്ങിലാണ് ഗാനം ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്ലബ് പോരാട്ടങ്ങൾക്ക് ഇടവേള, ഇനി രാജ്യങ്ങളുടെ പോര്
Next articleപരിക്ക്, രണ്ടാം എലിമിനേറ്ററില്‍ ഷാഹിദ് അഫ്രീദിയുടെ സേവനം കറാച്ചിയ്ക്ക് ലഭ്യമാകില്ല