തിരിച്ചുവരവില്‍ രാജസ്ഥാന്‍ റോയല്‍സ് അണിയുക പുത്തന്‍ ജഴ്സി

ഐപിഎലിലേക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് പുതിയ സീസണില്‍ അണിയുക പുത്തന്‍ ജഴ്സി. ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ജെകെ ലക്ഷ്മിയുടെ ലോഗോ ആലേഖനം ചെയ്ത പുതിയ ജഴ്സിയുടെ പ്രകാശനം ഇന്ന് നടക്കുകയുണ്ടായി.

2013ല്‍ കോഴ വിവാദം ടീമിനെ ഉലച്ചപ്പോളും പിന്നീട് രണ്ട് വര്‍ഷം ടീമിനു വിലക്ക് ലഭിച്ച ശേഷം പുതിയൊരു തിരിച്ചുവരവിനു ഒരുങ്ങുകയാണ് പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗട്ടൂസോയുമായുള്ള കരാർ പുതുക്കി എസി മിലാൻ
Next articleഐപിഎല്‍ സംപ്രേക്ഷണം ഉപ കരാര്‍ സ്വന്തമാക്കി യപ്പ് ടിവി