രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് ഹോം മത്സരങ്ങള്‍ ഗുവഹാട്ടിയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വരുന്ന ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏഴ് ഹോം മത്സരങ്ങളില്‍ രണ്ടെണ്ണം ഗുവഹാട്ടിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടത്തുവാന്‍ അനുമതി കൊടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഏപ്രില്‍ 5, 8 തീയ്യതികളില്‍ യഥാക്രമം ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളാണ് ഗുവഹാട്ടിയില്‍ നടത്തപ്പെടുക.

ഇതിന് മുമ്പ് 2010ല്‍ അഹമ്മദാബാദിലും 2015ല്‍ അഹമ്മദാബാദിലും മുംബൈയില്‍ ബ്രാബോണ്‍ സ്റ്റേഡിയവും രാജസ്ഥാന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിട്ടുണ്ട്. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മുപ്പതിനായിരത്തില്‍ താഴെയുള്ള കാണികളെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാകൂ എന്നതാണ് ഈ നയം സ്വീകരിക്കുവാന്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രേരിപ്പിക്കുന്നത്.

ആസാമിലെ റിയാന്‍ പരാഗ് കളിക്കുന്ന ടീം കൂടിയാണ് രാജസ്ഥാന്‍ റോയല്‍സ്, അതിനാല്‍ തന്നെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകള്‍ കളി കാണാനെത്തുമെന്നതാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.