സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ അണി നിരക്കകു പുതിയ ജേഴ്സിയില്‍

- Advertisement -

മേയ് 11നു രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഹോം മത്സരത്തില്‍ ചെന്നൈയെ നേരിടുക പുതിയ ജേഴ്സിയില്‍. ക്യാന്‍സര്‍ അവബോധ പരിപാടിയായ “Cancer Out” പരിപാടിയുടെ ഭാഗമായാണ് ഈ തീരൂമാനം. നിറം ഏതാണെന്ന് വ്യക്തമല്ലെങ്കിലും പിങ്ക് നിറത്തിലുള്ള ജഴ്സിയാവും ടീം അണിയുകയെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഐപിഎലില്‍ “Go Green” ക്യാംപെയിനിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്സ് എല്ലാവര്‍ഷവും ഒരു മത്സരത്തില്‍ പച്ച ജഴ്സിയണിഞ്ഞ് കളിക്കാറുണ്ട്. രാജസ്ഥാന്‍ സര്‍ക്കാരും, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ്, ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റി, ഇന്ത്യന്‍ ഡെന്റല്‍ അസോസ്സിയേഷന്‍ എന്നിവരുമായി ചേര്‍ന്ന് സംയുക്തമായാണ് ഈ നീക്കം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement