രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് കോച്ചായി മുൻ ഓസ്ട്രേലിയൻ ബൗളർ

- Advertisement -

ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് കോച്ചായി മുൻ ഓസ്ട്രേലിയൻ ബൗളർ റോബ് കാസലിനെ നിയമിച്ചു. ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായാണ് കാസെൽ എത്തുന്നത്. ഈ സീസണിൽ ഐ പി എൽ അവസാനം വരെയുള്ള കരാർ ആണ് കാസെൽ ഒപ്പുവെച്ചത്. അദ്ദേഹം മുമ്പ് സൗത്ത് ഓസ്ട്രേലിയ, അയർലണ്ട് എന്നീ ടീമുകളുടെ ബൗളിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.

സൗത്ത് ഓസ്ട്രേലിയൻ ടീമിനെ തുടർച്ചയായ രണ്ട് തവണ ഷെഫീൽഡ് ഷീൽഡ് ഫൈനലിൽ എത്തിക്കാൻ കാസെലിന് ആയിരുന്നു. മുമ്പ് ഓസ്ട്രേലിയക്ക് വേണ്ടി അണ്ടർ 19 ലോകകപ്പിൽ കാസെൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രാജ്സ്ഥാന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായിരുന്ന സ്റ്റെഫൻ ജോൺസ് ഈ സീസണിലും ടീമിനൊപ്പം ഉണ്ടാകും.

Advertisement