അടിച്ചു തകർത്ത് സഞ്ചുവും സ്റ്റോക്സും, പ്രതീക്ഷകൾ കാത്ത് രാജസ്ഥാൻ

Ben Stokes Sanju Samson Ipl Rajasthan Royals
Photo: IPL

സഞ്ജുവും സാംസണും ബെൻ സ്റ്റോക്സ്ഉം തച്ചുതകർത്തപ്പോൾ രാജസ്ഥാൻ റോയൽസിന് ഉജ്ജ്വല ജയം. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യൻസിനെയാണ് രാജസ്ഥാൻ റോയൽസ് 8 വിക്കറ്റിന് പരാജയപെടുത്തിയത്. സെഞ്ചുറിയോടെ ബെൻ സ്റ്റോക്‌സും അർദ്ധ സെഞ്ചുറിയുമായി സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജയത്തോടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി.

കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ടു ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തുടക്കം മുതൽ ബെൻ സ്റ്റോക്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഉത്തപ്പയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും തുടർന്ന് സ്റ്റീവ് സ്മിത്തിനെയും സഞ്ജു സാംസണെയും കൂട്ടുപിടിച്ചു ബെൻ സ്റ്റോക്സ് രാജസ്ഥാൻ റോയൽസിന് വിജയം നേടികൊടുക്കുകയായിരുന്നു. ബെൻ സ്റ്റോക്സ് 60 പന്തിൽ 107 റൺസ് എടുത്തും സഞ്ജു സാംസൺ 31 പന്തിൽ 54 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ഉത്തപ്പ 13 റൺസും സ്റ്റീവ് സ്മിത്ത് 11 റൺസുമെടുത്ത് പുറത്തായി.

നേരത്തെ ഹർദിക് പാണ്ട്യയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിലാണ് മുംബൈ ഇന്ത്യൻസ് 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തത്. 21 പന്തിൽ 60 റൺസാണ് ഹർദിക് പാണ്ട്യ അടിച്ചു കൂട്ടിയത്.

Previous articleഇൻസീനെ സഹോദരന്മാരുടെ പോരിൽ ജ്യേഷ്ഠന് ജയം
Next articleറൊണാൾഡീനോയ്ക്ക് കൊറോണ പോസിറ്റീവ്