പുതിയ ബാറ്റിംഗ് കോച്ചുമായി രാജസ്ഥാന്‍ റോയല്‍സ്

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനു പുതിയ ബാറ്റിംഗ് കോച്ച്. ഐപിഎല്‍ 2018നു വേണ്ടിയാണ് അമോല്‍ മജൂംദാറിന്റെ നിയമനം. ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് അമോല്‍ മജൂംദാര്‍. നേരത്തെ ബൗളിംഗ് കോച്ചായി സായിരാജ് ബഹുതുലയെ രാജസ്ഥാന്‍ നിയമിച്ചിരുന്നു. രഞ്ജിയില്‍ മുംബൈ, ആസാം, ആന്ധ്ര എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് മജൂംദാര്‍. രഞ്ജിയിലെ ഏറ്റവും അധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് അമോല്‍ മജൂംദാര്‍.

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തേക്ക് സ്റ്റീവന്‍ സ്മിത്തിനെയാണ് തിരഞ്ഞെടുത്തത്. ഏപ്രില്‍ 9നു ഹൈദ്രാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement