ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

- Advertisement -

ഐപിഎല്‍ 2018ലെ 40ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്ത്. ടോസ് നേടി അജിങ്ക്യ രഹാനെ ആദ്യം ബാറ്റ് ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. മഹിപാല്‍ ലോംറോര്‍, സ്റ്റുവര്‍ട് ബിന്നി, ഇഷ് സോധി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഡാര്‍സി ഷോര്‍ട്ട്, രാഹുല്‍ ത്രിപാഠി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നഷ്ടമായി. കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലും രണ്ട് മാറ്റങ്ങളാണുള്ളത്. മയാംഗ് അഗര്‍വാലിനു പകരം അക്ഷദീപ് നാഥും അങ്കിത് രാജ്പുതിനു പകരം മോഹിത് ശര്‍മ്മയും ടീമിലെത്തി.

രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ജോസ് ബട്‍ലര്‍, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, സ്റ്റുവര്‍ട് ബിന്നി, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ഇഷ് സോധഇ , മഹിപാല്‍ ലോംറോര്‍ , ജയ്ദേവ് ഉന‍ഡ്കട്, അനുരീത് സിംഗ്

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, അക്ഷദീപ് നാഥ്, കരുണ്‍ നായര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, ആന്‍ഡ്രൂ ടൈ, അക്സര്‍ പട്ടേല്‍, മോഹിത് ശര്‍മ്മ, മുജീബ് ഉര്‍ റഹ്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement