രാജസ്ഥാന്‍ എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരം ആവേശകരമാക്കിയതിനു എല്ലാ ക്രെഡിറ്റും രാജസ്ഥാന്‍ റോയല്‍സ് അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് ചെന്നൈ നായകന്‍ എംഎസ് ധോണി. മികച്ച സ്കോറിനു കുറച്ച് റണ്‍സ് കുറവാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. എന്നാല്‍ ആ സ്കോര്‍ പ്രതിരോധിക്കുവാന്‍ അവര്‍ ഞങ്ങളുടെ ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കി. ആ സമ്മര്‍ദ്ദം ഒടുക്കം വരെ നിലനിര്‍ത്തുവാനും രാജസ്ഥാന് കഴിഞ്ഞു.

ഇത്തരം മത്സരങ്ങള്‍ വിജയിച്ചാല്‍ കുറച്ചേറെ കാര്യം ഈ മത്സരത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. മത്സരങ്ങള്‍ ആസ്വദിക്കുമ്പോള്‍ തന്നെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കേണ്ടതുമുണ്ടെന്നത് ഓര്‍ക്കുക.

Advertisement