2008ലെ സ്വന്തം ചേസിംഗ് റെക്കോര്‍ഡ് തന്നെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്

Sanjusamson
- Advertisement -

ഇന്നലെ കിംഗ്സ് ഇലവനെതിരെ ലക്ഷ്യമായ 224 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നുവുള്ളത്. കാരണം ഐപിഎലില്‍ ഇതുവരെ ചേസ് ചെയ്ത ഉയര്‍ന്ന ടോട്ടല്‍ 215 റണ്‍സാണ്. 2008ല്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്സിനെതിരെ രാജസ്ഥാന്‍ തന്നെ സൃഷ്ടിച്ച ചേസിംഗ് റെക്കോര്‍ഡ് തകര്‍ത്ത് ടീം പുതിയ റെക്കോര്‍ഡും തങ്ങളുടെ പേരില്‍ സ്വന്തമാക്കുകയായിരുന്നു ഇന്നലത്തെ പ്രകടനത്തിലൂടെ.

ഐപിഎലിലെ മറ്റു ഉയര്‍ന്ന ചേസുകള്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 2017ല്‍ 209 റണ്‍സ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രകടനവും 2014ല്‍ സണ്‍റൈസേഴ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയ 206 റണ്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 2018ല്‍ നേടിയ 206 റണ്‍സുമാണ്.

Advertisement