ജയിക്കാന്‍ 6 ഓവറില്‍ 71, നേടാനാകാതെ ഡല്‍ഹി, സഞ്ജു കളിയിലെ താരം

മഴ ജയ്പൂരില്‍ ഐപിഎലിനിടെ വില്ലനായി എത്തിയപ്പോള്‍ ഡല്‍ഹിയുടെ വിജയലക്ഷ്യം 71 റണ്‍സായി ചുരുക്കി. 6 ഓവറില്‍ നിന്നാണ് ടീമിനു ഈ സ്കോര്‍ നേടേണ്ടിയിരുന്നത്. ലക്ഷ്യം പിന്തുടരാനായി ഇറങ്ങിയ ഡല്‍ഹിയ്ക്ക് ആദ്യ പന്തില്‍ തന്നെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനു മുമ്പ് കോളിന്‍ മണ്‍റോയെ റണ്‍ഔട്ട് രൂപത്തില്‍ നഷ്ടമായി.

ആദ്യ രണ്ടോവറില്‍ കാര്യമായി റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഡല്‍ഹിയ്ക്ക് വേണ്ടി മാക്സ്വെല്‍ മൂന്നാമത്തെ ഓവറില്‍ ജയ്ദേവ് ഉനഡ്കടിനെ രണ്ട് ബൗണ്ടറിയും ഒരു സിക്സറും പറത്തി ലക്ഷ്യം 18 പന്തില്‍ 42 റണ്‍സായി മാറ്റി. ബെന്‍ ലൗഗ്ലിന്‍ എറിഞ്ഞ നാലാം ഓവറില്‍ മാക്സിമം റണ്‍സിനു ശ്രമിച്ച മാക്സ്വെല്ലിനെ ഡല്‍ഹിയ്ക്ക് നഷ്ടമായി.  ബെന്‍ ലൗഗ്ലിന്‍ എറിഞ്ഞ നാലാം ഓവറില്‍ മാക്സിമം റണ്‍സിനു ശ്രമിച്ച മാക്സ്വെല്ലിനെ ഡല്‍ഹിയ്ക്ക് നഷ്ടമായി. അഞ്ചാം ഓവറില്‍ അവസാന പന്തില്‍ 14 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ ഋഷഭ് പന്തും പുറത്തായപ്പോള്‍ ഡല്‍ഹി 46/3 എന്ന നിലയിലായിരുന്നു.

6 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ ഡല്‍ഹിയ്ക്ക് നേടാനായുള്ളു. ബെന്‍ ലൗഗ്ലിന്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍  ലക്ഷ്യത്തിനു 10 റണ്‍സ് അടുത്ത് വരെ എത്തുവാന്‍ ഡല്‍ഹിയ്ക്കായുള്ളു. 7 പന്തില്‍ 17 റണ്‍സ് നേടി ക്രിസ് മോറിസ് പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി ലൗഗ്ലിന്‍ രണ്ടും ഉനഡ്കട് ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 17.5 ഓവറില്‍ 153/5 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ പെയ്തത് കളി തടസ്സപ്പെട്ടത്. അജിങ്ക്യ രഹാനെ(45), സഞ്ജു സാംസണ്‍(37), ജോസ് ബട്‍ലര്‍(29), രാഹുല്‍ ത്രിപാഠി(15*) എന്നിവരാണ് രാജസ്ഥാനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. ഷാബാസ് നദീം രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും ഡല്‍ഹിയ്ക്കായി നേടി. തന്റെ 37 റണ്‍സിനു സഞ്ജു സാംസണ്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈയുടെ ഹോം മത്സരങ്ങള്‍ ഇനി പൂനെയില്‍
Next articleകോട്ട കാത്ത് രാജസ്ഥാന്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ 9ാം ജയം