ചെന്നൈയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ റെയ്‍ന ഇല്ല

- Advertisement -

ചെന്നൈയുടെ സുരേഷ് റെയ്‍നയ്ക്ക് അടുത്ത രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും. ഏപ്രില്‍ 15നു കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും ഏപ്രില്‍ 20നു രാജസ്ഥാന്‍ റോയല്‍സിനെതിരെയുമുള്ള മത്സരങ്ങളാണ് റെയ്‍നയ്ക്ക് നഷ്ടമാകുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിടെയാണ് താരത്തിനു പരിക്കേറ്റത്. തുടര്‍ന്ന് വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടം തീരെ വയ്യാതായ റെയ്‍ന കൂറ്റനിടകള്‍ക്ക് ശ്രമിച്ച് പുറത്താകുകയാണ്.

നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു സമാനമായ രീതിയില്‍ കേധാര്‍ ജാഥവിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് തന്നെ നഷ്ടമായിരുന്നു. എന്നാല്‍ റെയ്‍ന രണ്ട് മത്സരങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമെന്നത് ടീമിനു ആശ്വാസകരമായ വാര്‍ത്തയാണ്.

ചെന്നൈയ്ക്ക് വേണ്ടി തുടര്‍ച്ചയായി 158 മത്സരങ്ങള്‍ കളിച്ച സുരേഷ് റെയ‍്‍നയുടെ ആ യാത്രയ്ക്ക് ഇതോടെ വിരാമമാകുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement