കെ എൽ രാഹുലിന്റെ റെക്കോർഡ് ഇന്നിംഗ്സിൽ കിംഗ്സ് ഇലവനു ജയം

ഐ പി എൽ സീസണിലെ രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് 6 വിക്കറ്റ് വിജയം. ആദ്യ ഇന്നിംഗ്സിൽ ഡെൽഹി കുറിച്ച 167 റൺസ് ലക്ഷ്യം വെച്ച് ഇറങ്ങിയ കിംഗ്സ് ഇലവൻ 18.5 ഓവറിലേക്ക് വിജയ ലക്ഷ്യത്തിൽ എത്തുകയായിരുന്നു. ആദ്യ ഓവറുകളിൽ ആഞ്ഞടിച്ച കെ എൽ രാഹുലിന്റെയും പിന്നീടെത്തിയ കരുൺ നായരിന്റേയും അർദ്ധസെഞ്ച്വറികളാണ് പഞ്ചാബിനെ വിജയത്തിൽ എത്തിച്ചത്.

വേഗതയേറിയ ഐ പി എൽ ഫിഫ്റ്റി എന്ന റെക്കോർഡ് (14 പന്തിൽ) കുറിച്ച രാഹുൽ 16 പന്തിൽ 51 റൺസും, കരൺ നായർ 33 പന്തിൽ 50 റൺസുമാണ് എടുത്തത്. അവസാനം പക്വതയോടെ ബാറ്റ് ചെയ്ത മില്ലെറും ( 23 പന്തിൽ 24 റൺസ്) സ്റ്റോയിനിസും (15 പന്തിൽ 22 റൺസ് ) കിംഗ്സ് ഇലവന്റെ വിജയം 19ആം ഓവറിൽ ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത് ഡെൽഹി ഡെയർ ഡെവിൾസ് 20 ഓവറിൽ 7 വിക്കർ നഷ്ടത്തിലാണ് 166 റൺസ് എടുത്തത്. ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ അർദ്ധസെഞ്ച്വറിയാണ് ഡെൽഹിയ്ക്ക് പൊരുതാനുള്ള ടോട്ടൽ സമ്മാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള പ്രീമിയർ ലീഗ്; കേരള പോലീസിന് വിജയ തുടക്കം
Next articleപയ്യന്നൂർ സെവൻസ്; റെഡ് ഫോഴ്സ് കോയങ്കര സെമി ഫൈനലിൽ