ചാഹർ സൂപ്പറാ!!!, യുവതാരത്തിനെ പ്രശംസിച്ച് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ

- Advertisement -

മുംബൈ ഇന്ത്യൻസിന്റെ യുവതാരം രാഹുൽ ചാഹർ തകർപ്പൻ സ്പെല്ലിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരുന്നു. 19 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റുകൾ വീഴ്‌ത്തിയ 19 താരം ഡെൽഹിക്കെതിരായ മത്സരം പാണ്ട്യ ബ്രദേഴ്‌സിനൊപ്പം ചേർന്ന് മുംബൈക്ക് സമ്മാനിക്കുകയായിരുന്നു.

ഐതിഹാസികമായ ജയം ടീമിന് സമ്മാനിച്ച രാഹുലിനെ പ്രശംസിക്കാൻ മുംബൈ നായകൻ രോഹിത് ശർമ്മ മടികാണിച്ചില്ല. ക്യാപ്റ്റൻ അർപ്പിച്ച വിശ്വാസം കത്ത് സൂക്ഷിച്ച രാഹുൽ ചാഹർ മികച്ച ബൗളർ ആണെന്നും രോഹിത് കൂട്ടിച്ചേർത്തു. ഇടംകൈയൻ ബാറ്റ്‌സ്മാന്മാർക്കെതിരെ രാഹുലിന്റെ ബൗളിംഗ് മികച്ചു നിന്ന് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement