രാഹുല്‍ ചഹാര്‍ ഇന്ത്യയുടെയും ഭാവി താരമായി മാറുമെന്ന് രോഹിത് ശര്‍മ്മ

- Advertisement -

മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നര്‍ രാഹുല്‍ ചഹാറിനെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ്മ. ആത്മവിശ്വാസമുള്ള യുവ താരമാണ് രാഹുല്‍ ചഹാര്‍, തന്റെ പ്രതിഭയെക്കുറിച്ച് വ്യക്തമായ ബോധമുള്ള താരം തന്റെ ജോലി എപ്പോളും എളുപ്പമാക്കും. മുംബൈയ്ക്ക് മാത്രമല്ല താരം ഇന്ത്യയ്ക്കും ഭാവിയില്‍ ഗുണകരമായ താരമായി മാറുമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

വൈവിധ്യങ്ങളും പ്രതിഭയും കൊണ്ട് മികച്ചൊരു ഭാവി താരമാണ് ചഹാര്‍ എന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Advertisement