
ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചതിനൊപ്പം വിവാദത്തിൽ പെട്ട സ്റ്റീവ് സ്മിത്തിന് പകരം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസിനെ നയിക്കും. ക്ലബ് രഹാനെയുടെ ക്യാപ്റ്റനായുള്ള നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്മിത്തിനോടും കൂടെ ആലോചിച്ചാണ് തീരുമാനം എടുത്തത് എന്ന് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് മാധ്യമങ്ങളെ അറിയിച്ചു.
ഫെബ്രുവരിയിൽ ആയിരുന്നു മുൻ പൂനെ റൈസിംഗ് ക്യാപ്റ്റനായ സ്മിത്തിനെ രാജസ്ഥാൻ നായകനായി പ്രഖ്യാപിച്ചത്. 2014,2015 സീസണുകളിൽ രാജസ്ഥാനു വേണ്ടി കളിച്ചതാരമാണ് സ്റ്റീവ് സ്മിത്ത്. രഹാനെ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ അനുയയോജ്യനാണെന്നും ക്ലബിനൊപ്പം വളർന്ന താരമായത് കൊണ്ട് തന്നെ ക്ലബിന്റെ അഭിമാനം ഉയർത്താൻ രഹാനെയ്ക്ക് ആകുമെന്നും മാനേജ്മെന്റ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial