തന്റെ ഉത്തരവാദിത്വം ഇന്നിംഗ്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും

- Advertisement -

തന്നില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നത് ടോപ് ഓര്‍ഡറിലും ഡെത്ത് ഓവറിലുമുള്ള കൃത്യതോടെയുള്ള ബൗളിംഗാണെന്ന് വ്യക്തമാക്കി കാഗിസോ റബാഡ. ഇന്നലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷമാണ് കാഗിസോ റബാഡ ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തില്‍ നാല് വിക്കറ്റാണ് റബാഡ 21 റണ്‍സ് വിട്ട് നല്‍കി നേടിയത്.

ഇതില്‍ എബി ഡി വില്ലിയേഴ്സിന്റെയും വിരാട് കോഹ്‍ലിയുടെ വമ്പന്‍ വിക്കറ്റുകളുമുണ്ട്. അക്ഷ്ദീപ് നാഥും പവന്‍ നേഗിയുമായിരുന്നു മറ്റു രണ്ട് വിക്കറ്റുകള്‍. എബി ഡി വില്ലിയേഴ്സിനെ പവര്‍പ്ലേയുടെ അവസാനത്തില്‍ വീഴ്ത്തിയപ്പോള്‍ കോഹ്‍ലി ഉള്‍പ്പെടെ മറ്റു വിക്കറ്റുകള്‍ 18ാം ഓവറിലുമാണ് താരം നേടിയത്.

ടീമെന്ന നിലയില്‍ ഡല്‍ഹിയ്ക്ക് ഇതുവരെ വ്യത്യസ്തമായ പ്രകടനമാണ് പുറത്തെടുക്കുവാനായത്. മികച്ച തുടക്കത്തിനു ശേഷം പിന്നില്‍ പോയ ടീം വീണ്ടും തിരികെ വരുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓരോ ദിവസവും പദ്ധതികള്‍ ലളിതമായി നടപ്പിലാക്കുവാനാണ് താന്‍ ശ്രമിക്കാര്‍. ചില ദിവസം അത് ശരിയായി വരും ചില ദിവസം പാളിപ്പോകുമെന്നും റബാഡ വ്യക്തമാക്കി.

Advertisement