നോർകിയ കൊറോണ പോസിറ്റീവ്

Anrichnortje
- Advertisement -

ഡൽഹി ക്യാപിറ്റൽസിന്റെ താരമായ നോർക്കിയക്ക് കൊറോണ പോസിറ്റീവ്. താരം ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയിൽ ആണ് കൊറോണ പോസിറ്റീവ് ആയത്. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ എത്തിയ താരം റബാഡയ്ക്ക് ഒപ്പം ഒറ്റയ്ക്ക് പരിശീലനം നടത്തുക ആയിരുന്നു ഇതുവരെ. റബാഡ കൊറോണ നെഗറ്റീവ് ആണ്. അദ്ദേഹത്തിന് ഉടൻ ടീമിനൊപ്പം പരിശീലനം നടത്താൻ പറ്റും. എന്നാൽ നോർകിയ പത്തു ദിവസം എങ്കിലും ആകും ഇനി കളത്തിൽ ഇറങ്ങാൻ. താരം ഐസൊലേഷനിൽ ആണ്.

നാളെ നടക്കുന്ന രാജസ്ഥാൻ റോയാൽസിന് എതിരായ മത്സരത്തിൽ ഇരുവരും കളിച്ചേക്കില്ല എന്നാൽ ഏപ്രിൽ 18നു നടക്കുന്ന പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റബാഡ കളിക്കും.ദക്ഷിണാഫ്രിക്കൻ താരങ്ങളായ റബാഡയും നോർകിയയും പാകിസ്ഥാനെതിരായ പരമ്പര പകുതിക്ക് നിൽക്കെ ആണ് ഐ പി എല്ലിന് വേണ്ടി ഇന്ത്യയിലേക്ക് എത്തിയത്. ചെന്നൈക്ക് എതിരായ ആദ്യ മത്സരത്തിൽറബാഡയും നോർകിയയും കളിച്ചിരുന്നില്ല. എന്നിട്ടും ചെന്നൈയെ തോൽപ്പിക്കാൻ ഡൽഹിക്ക് ആയിരുന്നു. കഴിഞ്ഞ സീസൺ ഐ പി എല്ലിലെ ഡൽഹിയുടെ മികച്ച പ്രകടനങ്ങളിൽ വലിയ പങ്കു വഹിച്ച താരങ്ങളാണ് റബാഡയും നോർകിയയും.

Advertisement