“വിക്കറ്റ് ലഭിച്ചില്ല എങ്കിലും പ്രശ്നമില്ല, ഫൈനൽ ജയിക്കണം” – റബാഡ

20201109 013108
- Advertisement -

ഇന്നലെ ഒരു ഓവറിൽ മൂന്ന് വിക്കറ്റ് എടുത്തു കൊണ്ട് ഡെൽഹി കാപിറ്റൽസിന് വിജയം സമ്മാനിച്ചു കൊടുത്ത താരമാണ് റബാഡ. ഇപ്പോൾ ഈ സീസൺ ഐ പി എൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുത്ത താരവും റബാഡയാണ്. എന്നാൽ ഫൈനലിൽ വിജയം മാത്രമാണ് തന്റെ ലക്ഷ്യം എന്നും വ്യക്തിഗത നേട്ടമല്ല എന്നും റബാഡ പറഞ്ഞു.

ഫൈനലിൽ തനിക്ക് ഒരു വിക്കറ്റ് ലഭിച്ചില്ല എങ്കിൽ പോലും വിജയിച്ചാൽ താൻ സന്തോഷവാൻ ആയിരിക്കും എന്നും റബാഡ പറഞ്ഞു. ഐ പി എൽ വലിയ ടൂർണമെന്റ് ആണെന്നും ഇവിടെ കളിക്കുന്ന താരങ്ങൾ ഒക്കെ വലിയ താരങ്ങൾ ആണെന്നും റബാഡ പറഞ്ഞു. ഐ പി എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡെൽഹി ഫൈനലിൽ എത്തുന്നത്.

Advertisement