മങ്കാദിങ്ങ് വിവാദം പുകയുന്നു, ഐപിഎല്ലിൽ ക്രീസിന് പുറത്തിറങ്ങിയാൽ ഔട്ടാക്കുമെന്ന് അശ്വിൻ

- Advertisement -

മങ്കാദിങ്ങ് വിവാദം വീണ്ടും പുകയുന്നു. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ വലിയ വിവാദമായിരുന്നു മങ്കാദിങ്ങ്. രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ ക്രീസിന് വെളിയിൽ കടന്ന റോസ് ബട്ട്ലറെ അശ്വിൻ ഔട്ടാക്കിയിരുന്നു. എന്നാൽ അശ്വിനെതിരെ രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് ലോകം രംഗത്ത് വന്നിരുന്നു.

വിക്കറ്റ് വീഴ്ത്താന്‍ വേറെ നിവൃത്തി ഇല്ലാതെയിരുന്നപ്പോൾ മാന്യമല്ലാത്ത രീതി അശ്വിൻ തെരഞ്ഞെടുത്തു എന്നായിരുന്നു വിമർശനം. എന്നാൽ ഇത്തവണ മങ്കാദിംഗ് വിവാദം വരാൻ കാരണം ആരാധകനോടുള്ള അശ്വിന്റെ മറുപടിയാണ്. ഇത്തവണ ഐപിഎല്ലില്‍ ഏത് ബാറ്റ്‌സ്മാനെയാവും നിങ്ങള്‍ മങ്കാദിങ്ങ് ചെയ്യുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ക്രീസിന് പുറത്തേക്ക് പോകുന്ന ഏതൊരു ബാറ്റ്‌സ്മാനേയും ഔട്ടാക്കുമെന്നാായിരുന്നു ഇന്ത്യൻ താരത്തിന്റെ മറുപടി. ഇത്തവണ ഡൽഹിയോടൊപ്പമാണ് അശ്വിൻ.

Advertisement