33/3, സീസണിലെ ഏറ്റവും മോശം തുടക്കവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ്

- Advertisement -

ഐപിഎല്‍ 2018ലെ ഏറ്റവും മോശം പവര്‍പ്ലേ തുടക്കവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയിലും കെഎല്‍ രാഹുലും അടങ്ങുന്ന ടോപ് ഓര്‍ഡര്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ വെടിക്കെട്ട് തുടക്കമാണ് പതിവായി നല്‍കാറെങ്കിലും ഇന്നത്തെ മത്സരത്തില്‍ തുടക്കം തന്നെ പഞ്ചാബിനു പിഴയ്ക്കുകയായിരുന്നു. 6 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീമിനു വെറും 33 റണ്‍സാണ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്.

കെഎല്‍ രാഹുല്‍ 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നുണ്ടെങ്കിലും ക്രിസ് ഗെയില്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ പുറത്താക്കി കൃഷ്ണപ്പ ഗൗതവും കരുണ്‍ നായരെ പുറത്താക്കി ജോഫ്ര ആര്‍ച്ചറുമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement