പവര്‍ പ്ലേയില്‍ കിംഗ്സ് ഇലവന്‍ ‍പഞ്ചാബിന് വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേയില്‍ ടീമിനെ 50 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്.

രാഹുല്‍ 23 റണ്‍സും മയാംഗ് 25 റണ്‍സുമാണ് നേടിയിട്ടുള്ളത്. കരുതുറ്റ ആര്‍സിബി ബാറ്റിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ മികച്ച സ്കോര്‍ നേടുക എന്ന കനത്ത വെല്ലുവിളിയാണ് പഞ്ചാബ് നിരയ്ക്ക് മുന്നിലുള്ളത്.

Previous articleഓരോ രാജ്യവും തങ്ങളുടെ വിക്കറ്റ് കീപ്പർമാർ ധോണിയെ പോലെയാവണമെന്ന് ആഗ്രഹിക്കുന്നു: സഞ്ജു സാംസൺ
Next articleഅഞ്ച് സബ്സ്റ്റിട്യൂഷൻ തുടരാൻ യുവേഫ തീരുമാനം