അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് പഞ്ചാബ്, അക്സര്‍ പട്ടേല്‍ മതിയെന്ന് തീരുമാനം

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ഗ്ലെന്‍ മാക്സ്വെല്ലാവും ടീമില്‍ നിലനിര്‍ത്തപ്പെടുക എന്ന് സൂചന നല്‍കിയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോളും അക്സര്‍ പട്ടേല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു പ്രീതി സിന്റയുടെ ടീം. അക്സര്‍ പട്ടേലിനെ 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സിംഹങ്ങള്‍ സ്വന്തമാക്കിയത്. പുതിയ ലേലം വേണമെന്ന അഭിപ്രായക്കാരായിരുന്ന ടീം എന്നാല്‍ പിന്നീട് തീരുമാനം മാറ്റി അക്സറിനെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ മനന്‍ വോറയെ നിലനിര്‍ത്തിയും പഞ്ചാബ് ഇത് പോലെ ക്രിക്കറ്റ് പണ്ഡിതരെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു.

ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായതാകാം ഗ്ലെന്‍ മാക്സ്വെല്ലിനു തിരിച്ചടിയായത്. ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് ചില താരങ്ങളെ പഞ്ചാബ് നിലനിര്‍ത്തുവാന്‍ സാധ്യതയുണ്ട്. മനന്‍ വോറയും സന്ദീപ് സിംഗും പഞ്ചാബിന്റെ മാച്ച വിന്നേര്‍സ് തന്നെയാണ്. 3 റൈറ്റ് ടു മാച്ച് കാര്‍ഡ് കൈവശമുള്ള ടീമിനു 67.5 കോടി നീക്കിയിരിപ്പ് കൈവശമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവാര്‍ണറും ഭുവിയും മതി, സണ്‍ റൈസേഴ്സ് ഹൈദ്രാബാദ്
Next articleചാമ്പ്യന്‍ നായകനൊപ്പം ബുംറയും ഹാര്‍ദ്ദിക്കും