ടോസ് നേടി അശ്വിന്‍, ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു, ഗെയില്‍ ടീമിലില്ല

- Advertisement -

സൂപ്പര്‍ സണ്ടേയിലെ ആദ്യ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ബാറ്റ് ചെയ്യും. ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ഡല്‍ഹിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തങ്ങള്‍ നയിക്കുന്നു പുതിയ ടീമുമായി ഇഴകി ചേര്‍ന്ന് കഴിഞ്ഞതായാണ് ഇരു ക്യാപ്റ്റന്മാരും അഭിപ്രായപ്പെട്ടത്. ഐപിഎല്‍ പതിനൊന്നാം സീസണില്‍ പുതിയ സംസ്കാരം പടുത്തുയര്‍ത്തുവാനാണ് ഓരോ ഫ്രാഞ്ചൈസികളും ശ്രമിക്കുന്നതെന്ന് അശ്വിന്‍ പറഞ്ഞു. കോളിന്‍ മണ്‍റോ ഡല്‍ഹിയ്ക്കായി ഇറങ്ങും ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ക്രിസ് മോറിസ്, ട്രെന്റ് ബൗള്‍ട്ട് എന്നിവരാണ് മറ്റു വിദേശ താരങ്ങള്‍. മുജീബ് സദ്രാന്‍, ആന്‍ഡ്രൂ ടൈ, ഡേവിഡ് മില്ലര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ പഞ്ചാബിനായി കളിക്കും.

ഡല്‍ഹി: ഗൗതം ഗംഭീര്‍, കോളിന്‍ മണ്‍റോ, ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യര്‍, ക്രിസ് മോറിസ്, വിജയ് ശങ്കര്‍ , ഡാനിയേല്‍ ക്രിസ്റ്റ്യന്‍, രാഹുല്‍ തേവാത്തിയ, അമിത്ത് മിശ്ര, ട്രെന്റ് ബൗള്‍ട്ട്, മുഹമ്മദ് ഷമി

പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍, യുവരാജ് സിംഗ്, ഡേവിഡ് മില്ലര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ആന്‍ഡ്രൂ ടൈ, മോഹിത്ത് ശര്‍മ്മ, മുജീബ് ഉര്‍ റഹ്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement